കൊച്ചി: കളമശ്ശേരി ഇടപ്പള്ളിയിലെ ലോഡ്ജിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിനിയായ യുവതിയും സഞ്ജു എന്ന യുവാവുമാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. കേസിൽ സ്പാ ഉടമയായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിന് വിളിച്ചുവരുത്തിയ യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷം ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ ഒക്ടോബർ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയായ യുവതിയും തന്നെ ലൈംഗിക അതിക്രമത്തിനിരയാക്കിയതായി അതിജീവിത പോലീസിന് മൊഴി നൽകി. പിടിയിലായ സഞ്ജു പ്രതികളുടെ സഹായിയായി പ്രവർത്തിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഒക്ടോബർ മൂന്നിന് വൈകീട്ട് ലോഡ്ജിൽ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് കടുത്ത മാനസികാഘാതത്തിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. അതിജീവിതയുടെ ഭർത്താവുമായി ഫോണിൽ സംസാരിച്ച മന്ത്രി നിലവിലെ സാഹചര്യം നേരിട്ട് വിലയിരുത്തി. യുവതിക്ക് ആവശ്യമായ ചികിത്സയും നിയമസഹായ

Leave a Reply

Your email address will not be published. Required fields are marked *