പോക്കറ്റ് മണിയായി കിട്ടിയ പണം പള്ളി നിർമാണത്തിന് വേണ്ടി നൽകി മാതൃകയായി ഇരട്ട സഹോദരങ്ങൾ. എട്ടു വയസ്സുകാരായ അംജദും അർഷദുമാണ് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ പള്ളിയുടെ പുനർനിർമാണത്തിനായി 5000 രൂപ നൽകിയത്. രക്ഷിതാക്കൾ പലപ്പോളായി നൽകിയ പണം മാറ്റിവെച്ചാണ് ഇരുവരും ചേർന്ന് 5000 രൂപ സ്വരുക്കൂട്ടിയത്. കുന്ദമംഗലം പൂളക്കാം പൊയിൽ പോക്കർ ഹസീന ദമ്പതികളുടെ ഇരട്ട കുട്ടികളാണ് അംജദും അർഷദും. കുന്ദമംഗലം എംഎംഎൽപി സ്കൂളിലെ രണ്ടാക്ലാസ് വിദ്യാർത്ഥികളായ ഇവർ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ചാരിറ്റി പ്രവർത്തനത്തോട് താൽപര്യം പ്രകടിപ്പിച്ച് തുടങ്ങിയവരാണ്. സ്കൂളിലെ സഹപാഠിയെ സഹായിക്കാനും ഇരുവരും സമാന രീതിയിൽ പണം നൽകിയിരുന്നു. രക്ഷിതാക്കളുടെ പോലും പ്രേരണയില്ലാതെ സ്വമനസ്സാലെയാണ് ഇരുവരും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. പഠന പാഠ്യേതര പ്രവർത്തനങ്ങിലും ഏറെ മികവ് പുലർത്തുന്നവരാണ് അംജദും അർഷദും. ഇരുവർക്കും പിന്തുണയുമായി രക്ഷിതാക്കളും സ്കൂളിലെ അധ്യാപികയായ അശ്വതിയും കുന്ദമംഗലം അൽ മദ്രസത്തുൽ ഇസ്ലാമിയ മദ്രസയിലെ അധ്യാപികയായ റുബീനയും ഒപ്പം ഉണ്ട്. കച്ചവടമാണ് പിതാവ് പോക്കറിന്റെ വരുമാന മാർഗം. കുട്ടികളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും തുടർന്നും നൽകാനാണ് അദ്ദേഹത്തിന്റേയും തീരുമാനം. പ്രായം എട്ടുവയസ്സാണെങ്കിലും വീട്ടിൽ രക്ഷിതാക്കൾക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും ഇരുവർക്കും മടിയില്ല. വീട് വൃത്തിയാക്കൽ ഉൾപ്പടെ ആവുന്ന കാര്യങ്ങളൊക്കെ ഇരുവരും ചേർന്ന് ചെയ്ത് നൽകും. ഇവരെ രാവിലെ എഴുന്നേൽപ്പിച്ച് മദ്രസയിലേക്ക് പറഞ്ഞുവിടുന്നതിലും ഇല്ല മാതാപിതാക്കൾക്ക് ബുദ്ധിമുട്ട്. ഈ വീട്ടിൽ ആദ്യം എഴുന്നേൽക്കുന്നതും ഇവർ തന്നെ. ഇരുവരും ചേർന്നാണ് രക്ഷിതാക്കളെ വിളിച്ചുണർത്തുന്നതും.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
