കോഴിക്കോട് കുന്ദമംഗലം ഗവൺമെന്റ് കോളേജ് തെരെഞ്ഞെടുപ്പ് കേസിൽ ഹൈകോടതിയുടെ ഇടക്കല ഉത്തരവ്.കൗണ്ടിംഗിനിടയൽ എസ് എഫ് ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതിനെതിരെ എം എസ് എഫ് – കെ എസ് യു ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വോട്ടുകൾ എണ്ണി തിട്ടപ്പടുത്തിയ കൗണ്ടിംഗ് റ്റാബു ലേഷൻ രേഖകൾ ഹാജറാക്കാനും, ബാലറ്റ് പേപ്പർ കിറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടികൾ സർക്കാർ അഭിഭാഷകൻ ഒരാഴ്ചക്കുള്ളിൽ വിശദീകരിക്കാനും ജസ്റ്റിസ് റ്റി. ആർ രവിയുടെ ഉത്തരവ്. ഹർജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസം എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം,90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തകർക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *