കാരുണ്യ പ്രവർത്തനത്തിൽ ലോകം തന്നെ കണ്ടു പഠിക്കേണ്ടതാണെന്നും കാരുണ്യ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്നും ഡൽഹിപാർലിമെൻ്റ് മസ്ജിദ് ഇമാമും , ഉത്തർപ്രദേശ് (റാംപൂർ ) എം.പി. കൂടിയായ മുഹിബുല്ല നദ്‌വി പറഞ്ഞു. ചൂലൂർ സി.എച്ച് സെൻ്ററിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെൻ്റർ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. അദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി എൻ.പി. ഹംസമാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എസ്സ് എഫ് ദേശീയ പ്രസിഡണ്ട് മുഹമ്മദ് സജ്യു , ഖാലിദ് കിളിമുണ്ട, നവാസ് പൂന്നൂർ, ടി.പി. ചെറൂപ്പ, എ.ടി. ബഷീർ, പി.പി. മൊയ്തീൻ ഹാജി, കെ.പി.യു. അലി, കെ. ആലി (വാഴക്കാട്) ടി. അബ്ദുറഹിമാൻ, കെ. ആലി ഹസ്സൻ,എ.പി. സഫിയ, ടി.കെ. സീനത്ത്, സി. മുനീറത്ത് ടീച്ചർ, എം.കെ.നദീറ , എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷൻ സ്പീക്കർ ഡോ: ഫർഹനൌഷദ് വനിതാ വളണ്ടിയർമാർക്ക് പ്രചോദനക്ലാസ്സ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *