കുന്ദമംഗലം: കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിലായി. കൊല്ലം പെരിനാട് തൊട്ടുംങ്കര വീട്ടിൽ വിശ്വംബരൻ (54) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ വീട്ടിൽ ആശാരിപ്പണിക്കായി എത്തിയ പ്രതി, വാതിൽ പിടിച്ചു കൊടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത കുന്ദമംഗലം പോലീസ്, പത്താം മൈൽ പരിസരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ വിശ്വംബരനെ റിമാൻഡ് ചെയ്തു.
