തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. റാപ്പിഡ് ആക്ഷൻ ഫോഴ്സ് എസ്ഐയായ ഹാഷിം റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്തത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *