കഴിഞ്ഞ ദിവസം ആണ് സംവിധായകൻ ജിയോ ബേബി കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ രം​ഗത്ത് എത്തിയത്. തന്നെ ക്ഷണിച്ച ഒരു പരിപാടി മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും തന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്ന് കോളേജ് യൂണിയൻ പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് നവാസ് പറഞ്ഞു. ഒപ്പം കോളേജ് യൂണിയൻ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും നവാസ് വ്യക്തമാക്കി. “ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്””വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്””കുടുംബം ഒരു മോശം സ്ഥലമാണ്””എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.പി കെ നവാസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *