സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിന് ദൃശ്യാവിഷ്‌കാരം ഒരുക്കിയ ഒരുക്കിയവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് മുഹമ്മദ് റിയാസ്. ഒരു വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ബോധപൂർവം കലാപാന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടന്നോയെന്നും കലോത്സവത്തിലെ ജനകീയ പങ്കാളിത്തം തകർക്കുകയായിരുന്നോ ലക്ഷ്യമെന്നും പരിശോധിക്കണം. ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം ചിലർ ബോധപൂർവം രാജ്യത്ത് നടത്തുന്നുണ്ട്”.കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗ് നേരത്തെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *