സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ലീഗിന്‍റെ മെഗാഫോണായി റിയാസ് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞ സുരേന്ദ്രൻ കലോത്സവ സ്വാഗത ഗാനത്തിൽ വർഗീയത അത് കേട്ടവർക്ക് തോന്നിയില്ലെന്നും പറഞ്ഞു.കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് ചിലർ സ്വപനം കണ്ട് നടക്കുന്നു. ഇതൊരു അവസരമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *