കൊല്ലം ചിതറയിൽ വടിവാളും വളർത്തു നായയുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവനെ റിമാൻഡ് ചെയ്തു.അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ആണ് സജീവന് മേൽ ചുമത്തിയത് അതേസമയം സജീവ് നിരപരാധിയെന്ന് മാതാവ് ശ്യാമള. മകണ് മാനസിക പ്രശ്നങ്ങളില്ല. ജയിലിൽ പോകാനുള്ള തെറ്റ് മകൻ ചെയ്തിട്ടില്ല. മകനെ മർദിച്ചതായി പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല,ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വേണ്ടിയാണ് സജീവ് പോയതെന്നും ,സജീവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു എന്നുമാണ് ശ്യാമള പറയുന്നത് .അവർ വീണ്ടും മർദിക്കുമെന്ന് ഭയന്നാണ് വടിവാളും നായയുമായി പോയത് എന്നാണ് ശ്യാമള പറയുന്നത്.
പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിൽ എത്തി സജീവ് അക്രമം നടത്തിയിരുന്നു . തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും പറഞ്ഞായിരുന്നു അക്രമം .ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.സ്റ്റേഷനിൽ ഹാജരാവാത്തതിനെ തുടർന്ന് പൊലീസ് എത്തിയപ്പോളാണ് സജീവ് ആക്രമിക്കാൻ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *