പത്തനംതിട്ടയിൽ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂൾ വാർഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.ഇവരെ പത്തനംതിട്ട ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിച്ച അന്നു പ്രസ്‌നമുണ്ടായിരുന്നില്ല. പിറ്റേന്നാണ് ഇവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷണം രാവിലെ 11 മണിക്ക് സ്‌കൂളിലെത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകീട്ട് ആറുമണിക്കാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. അതേസമയം ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *