തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം രചിച്ച് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച മറക്കാനാവാതെ എന്ന പുസ്തകം നിയമസഭാ പുസ്തകോത്സവത്തില്‍ വെച്ച് സംവിധായകന്‍ നേമം പുഷ്പരാജ് പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ കെ.വി. മധു പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്‌സ് എം.ഡി ഒ . അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകര്‍ത്താവ് രമേഷ് പുതിയ മഠം മറുപടി പ്രസംഗം നടത്തി. എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ ഇ.കെ. ഷാഹിന വരെയുള്ള 22 എഴുത്തുകാരെ സ്വാധീനിച്ച 22 അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *