തൃശ്ശൂർ : 25 വേദികളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലോ & ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 600 ഓളം വരുന്ന വൊളൻ്റിയർമാർക്ക് പരിശീലനം പൂർത്തിയായി. പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ നടന്ന പരിശിലന പരിപാടി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ. ജി സുരേഷ് ഉദ്ഘടാനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രണ്ട് ഘട്ടമായി പൂർത്തിയാക്കിയ പരിശീലനത്തിന് സർക്കിൾ ഇൻസ്പെക്ടർ എം.ജെ ജിജോ പരിശീലനം നൽകി. ലോ & ഓർഡർ കമ്മിറ്റി കൺവീനർ ഫെറിൻ ജേക്കബ്,ഡി.ജി.ഇ പ്രതിനിധി ജയൻ എന്നിവർ പ്രവർത്തന മാർഗരേഖ അവതരിപിച്ചു. എൻ.സി.സി ,എൻ എസ്. എസ്, എസ്.പി. ജി., ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ,എസ്.എസ്. എസ്. എസ്. എന്നീ വിഭാഗങ്ങിളിലായി 600ഓളം വൊളൻ്റിയർമാർ പരിശിലനം പൂർത്തികരിച്ചു. ജോയിൻ്റ് കൺവീനർമാരായ ദീപക്ക് വി.ഡൊമിനിക്ക്, ഒ.ജെ ബെർട്ടിൻ, ജെറിൻ ജോണി,സിൻ്റോ ടി.ഡി., കെ.ജെ. മേജോ എന്നിവർ സംസാരിച്ചു. ലോ ആൻഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലയാണ് ലഹരി എന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *