ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർ​ഗരേഖ ഇറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.പത്താം തീയതിക്കു ശേഷം പുതിയ മാര്‍ഗരേഖയിറക്കും. പതിനാലിനാണ് ഈ ക്ലാസുകളില്‍ നേരിട്ടുള്ള പഠനം പുനരാരംഭിക്കുക.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടു‌ന്നത്.പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു . ഹയര്‍സെക്കന്‍ഡറി പരീക്ഷ പരാതിക്കിടയില്ലാതെ നടത്താന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആയിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അവര്‍ക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജമാക്കിയിരുന്നെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *