മലമ്പുഴ ചെറാട് മലയില്‍ കാൽവഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുന്നു.അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. ബാബുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കലക്ടർ അറിയിച്ചു.ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.രക്ഷാപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്നെത്തിയ കോസ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ സംഭവസ്ഥലത്തെത്തിയെങ്കിലും ഇറക്കാനായില്ല തുടർന്ന് തിരിച്ചുപോയി.

ബാബുവിനോടപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. രക്ഷാപ്രവർത്തനം പുലർച്ചയെ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കാത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.

ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സ്ഥലത്തെ എംഎല്‍എ, എംപി അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യുവാവിന് മറ്റ് ഗുരുതര പരിക്കുകള്‍ ഇല്ലെങ്കിലും കാലിന് ഒടിവുള്ളതിനാല്‍ അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *