വാവ സുരേഷിന്റെ വീട് സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ.കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഓലമേഞ്ഞ പഴയൊരു വീട്ടിലാണ് വാവ സുരേഷ് താമസിക്കുന്നത്. ഇതു മാറ്റി പുതിയത് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തിൽ നടപടികൾ പൂർത്തിയാക്കും മന്ത്രി പറഞ്ഞു.സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീട് നിര്‍മിക്കാനാണു അഭയം ചാരിറ്റബിൾ സൊസൈറ്റി ലക്ഷ്യമിടുന്നത്. ഒറ്റദിവസം പോലും മുടങ്ങാതെയായിരിക്കും വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് അടുത്ത ദിവസം തന്നെ വീടിന്റെ പ്ലാൻ തയാറാക്കും.
സുരേഷിന്റെ വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് മെഡിക്കൽ കോളെജിന് സമീപം ചികിത്സയ്ക്കായി താമസിക്കുന്ന സുരേഷിനെയും സന്ദർശിച്ചിരുന്നു. ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ട് മന്ത്രി പറഞ്ഞു.സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചശേഷം അദ്ദേഹത്തിന്റെ സ്നേഹിതരില്‍നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ആവശ്യം വീട് നിര്‍മിച്ചുനല്‍കണം എന്നന്നതായിരുന്നുവെന്നു മന്ത്രി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.