തൃശൂർ: അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും രാജ്യം നീങ്ങുമ്പോൾ രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പട്ടിക്കാട് പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയുടെ എട്ട് വർഷത്തെ ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അതിനു പിന്നാലെ ദാരിദ്ര്യ നിരക്ക് കുറയുകയും പട്ടിണി പൂർണമായും മാറുകയും ചെയ്തു. എന്നാൽ ഇടതുഭരണത്തിൽ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളം തകർച്ചയെ നേരിടുകയാണ്. വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും കാർഷിക മേഖലയിലും എല്ലാം കേരളം തകർച്ചയെ നേരിടുകയാണ്. സംരംഭകർ നിരാശരാണ്. കേരളം കടം വാങ്ങി ധൂർത്തടിക്കാൻ തുടങ്ങി. ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേൽപിക്കുകയായിരുന്നു സംസ്ഥാന ബജറ്റ് എന്നും കെ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *