മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.രാവിലെ 9.30ന് മാനന്തവാടിയിലും, 12ന് ബത്തേരിയിലും, 2ന് കൽപറ്റയിലും ആണ് സംഗമങ്ങൾ. തുടർന്നുള്ള രണ്ടു ദിവസം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സംഗമങ്ങളിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി 10 വരെ പ്രിയങ്ക ​ഗാന്ധി വയനാട്ടിലുണ്ടാകും. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ‌ സന്ദർശന വേളയിൽ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *