
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നിൽ. നിലവിൽ എ.എ .പി 13 ,ബി ജെ പി 14 ,കോൺഗ്രസ് 01 എന്നിങ്ങനെയാണ് വോട്ട് നില. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ. 11 കൗണ്ടിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷം വോട്ടിംഗ് മെഷീനിലേക്ക് കടക്കും. 8:30 ഓടെ ആദ്യഫലസൂചനകൾ ലഭിക്കും. പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ്.