മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രണം ഉണ്ടായി. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ഇന്ന് രാവിലെ മുൻ ഭർത്താവ് രാഹുലാണ് അക്രമം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സോനക്ക് നാല്പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട് . നെഞ്ചിലും രണ്ട് കൈകളിലും പുറകിലുമാണ് പൊള്ളലേറ്റത്. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
മുട്ടം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.