കൂടത്തായി കൊലപാതക പരമ്പര കേസിലെ അഞ്ചാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന നോട്ടറി സി.വിജയകുമാറിന്റെ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.പ്രതി പട്ടികയിൽനിന്നും ഒഴിവാക്കണമെന്ന നോട്ടറിയുടെ ഹർജി പരിഗണിച്ചാണ് തീരുമാനം.വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ കുറ്റമായിരുന്നു നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരുന്നത്.സ്വത്ത് തട്ടിയെടുക്കാനായി ഒന്നാം പ്രതിയായ ജോളി വ്യാജ രേഖ നൽകിയായിരുന്നു ഇവരെ കബളിപ്പിച്ചത്.

കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നല്‍കിയത് സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി. സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതാണ് സി.പി.എം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിമനോജിനെതിരെയുള്ള കുറ്റം

Leave a Reply

Your email address will not be published. Required fields are marked *