മലയോര മേഖലയിലെ കാര്‍ഷിക വിളകളേയും വളര്‍ത്തുമൃഗങ്ങളേയും വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തിയില്‍ ഏറ്റവും ഫലപ്രദമായ സൗരോരോര്‍ജ്ജ തൂക്കുവേലിയൊരുങ്ങുന്നു.

രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതി പ്രകാരം 1.25 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന ജില്ലയിലെ ആദ്യത്തെ സോളാര്‍ ഹാംങ്ങിംഗ് ഫെന്‍സിങ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൂവാറന്‍തോട് വെച്ച് ലിന്റോ ജോസഫ് എം എല്‍എ നിര്‍വഹിച്ചു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലി മുതല്‍ പൂവാറന്‍തോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അതിര്‍ത്തി വരെ 13.5 കിലോമീറ്റര്‍ ദൂരമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ഒരു കോടി രൂപ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടും 40 ലക്ഷം രൂപ നബാര്‍ഡ് ധനസഹായവും ഉപയോഗിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വനാതിര്‍ത്തി പ്രദേശമാകെ സൗരോരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിച്ച് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നത്.

ജന പ്രതിനിധികളുടേയും കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദര്‍ശ് ജോസഫ് അധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോസിലി ജോസ്, വി എസ് രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു കളത്തൂര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു ജയന്‍, സുരേഷ് ബാബു,
കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ് സ്വപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രൂപ നാരായണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ മോഹന്‍, താമരശ്ശേരി റെയിഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ വിമല്‍ പി, സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ ജെയിംസ് വള്ളിക്കുന്നേല്‍, സ്വാഗതസംഘം കണ്‍വീനര്‍ കെ എം മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂവാറന്‍തോട് വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ജോര്‍ജ്ജ് സ്വാഗതവും കക്കാടംപൊയില്‍ വാര്‍ഡ് മെമ്പര്‍ സീന ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *