ഷാര്‍ജ: ഷാര്‍ജയിലെ അല്‍നഹ്ദയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ഷാര്‍ജ അല്‍നഹ്ദയിലെ 39 നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചുവെന്നാണ് പൊലീസിന്റെ കണക്ക്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിന് കീഴിലെ ഡി.എക്‌സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. മരിച്ച സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും തീപിടിത്തത്തില്‍ ഗുരുതരപരിക്കേറ്റ് ചികില്‍സയിലാണ്. ദുബൈയില്‍ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സംറീന്റെ മൃതദേഹം ഖിസൈസിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.