മംഗളൂരു: കര്‍ണാടക കാര്‍ക്കളയില്‍ 14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരന്‍ അറസ്റ്റില്‍. ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ ബൊള വഞ്ഞാറക്കാട്ടെ സ്വദേശി രാജേന്ദ്ര ആചാരി (58)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പിലിയൂര്‍ ഇച്ചോടി മഹാലിംഗേശ്വര ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുമാണെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാജേന്ദ്ര ആചാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഇയാള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ പീഡനം തുടര്‍ന്നതോടെ പൊലീസില്‍ അറിയിക്കുകയായിരുന്നു.