മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നടന്‍ സിദ്ധാര്‍ഥ്. ലോക് ഡൗണ്‍ സമയത്ത് ഒരാളുപോലും പട്ടിണികിടക്കേണ്ടി വരില്ലെന്ന ട്വീറ്റാണ് കയ്യടിക്കുന്ന ഈമോജി നല്‍കിക്കൊണ്ട് സിദ്ധാര്‍ത്ഥ് പങ്കുവെച്ചത്.ട്വിറ്ററില്‍ പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് അദ്ദേഹത്തെ പ്രശംസിച്ചത്.
https://twitter.com/Actor_Siddharth/status/1390890799508856832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390890799508856832%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fsiddarth-about-pinarayi-vijayan%2F104459%2F
നടന്‍ പ്രകാശ് രാജും നേരത്തെ മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ‘ഉത്തരവാദിത്വമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗജന്യ ഭക്ഷ്യ കിറ്റിനെക്കുറിച്ചുള്ള പിണറായി വിജയന്റെ ട്വീറ്റും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട് . ആവശ്യക്കാര്‍ക്ക് ആഹാരം വീട്ടിലെത്തിച്ച് നല്‍കും. സംസ്ഥാനത്ത് ആരും അതിനാല്‍ പട്ടിണി കിടക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ആഹാരം എത്തിക്കാന്‍ വേണ്ടുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
Responsible Governance… may you inspire many 🙏🏻🙏🏻🙏🏻#justasking https://t.co/lcHTnwuWiW
— Prakash Raj (@prakashraaj) May 7, 2021
