തമിഴ്‌നാട്ടില്‍നിന്ന് മാല മോഷ്ടിച്ച് കടക്കുന്നതിനിടെ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നരുവാംമൂട് വെച്ച് ബൈക്കപകടമുണ്ടായത്. തക്കലയില്‍നിന്ന് ഒരു സ്ത്രീയുടെ 11 പവന്‍ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടയിടിച്ചായിരുന്നു അപകടം. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അമല്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് മാല മോഷണം നടത്തിയ ശേഷം മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിയുന്നത്.

തിരുവനന്തപുരം നരുവാംമൂട് ആണ് അപകടം സംഭവിച്ചത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കില്‍നിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

യുവാക്കളുടെ കൈയില്‍ നിന്ന് കൊളുത്തില്ലാത്ത മാലയാണ് കണ്ടെത്തിയിട്ടുണ്ട് മംഗലപുരം പോലീസ് മെഡിക്കല്‍ കോളേജിലെത്തി അമലിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം തക്കല പോലീസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *