മലപ്പുറം: കേരള കരയെ ഒന്നടങ്കം ഞെട്ടിച്ച താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയിലിരിക്കുന്ന ആളുകളുടെ മുഴുവൻ ചെലവും സർക്കാൻ ഏറ്റെടുക്കുമെന്നും മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമുണ്ടായി. താനൂർ ബോട്ടപകടത്തിൽ സ്പെഷ്യൽ ജൂഡിഷ്യൽ അന്വേഷണം നടത്തുമെന്നും യോഗത്തിൽ തീരുമാനമെടുത്തു.

22 പേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *