ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതിയെ വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ‘മതപരമായ മുദ്രവാക്യങ്ങൾ’ മോദി ഉന്നയിച്ചപ്പോൾ അദ്ഭുതപ്പെട്ടെന്നു പവാർ പറഞ്ഞു.

‘‘കർണാടകയിൽ മതപരമായ മുദ്രാവാക്യങ്ങൾ മോദി ഉന്നയിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. മതനിരപേക്ഷത എന്ന ആശയം നമ്മൾ ഉൾക്കൊള്ളണം. നിങ്ങൾ ഒരു മതത്തെയോ മതവിഷയത്തെയോ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണെങ്കിൽ, അതു വ്യത്യസ്ത അന്തരീക്ഷം സൃഷ്ടിക്കും. അതൊരിക്കലും നല്ല കാര്യമല്ല. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുമെന്നു നാം പ്രതിജ്ഞയെടുക്കണം.’’– പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പവാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം തിങ്കളാഴ്ച സമാപിക്കും. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണം. ബുധനാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ 13ന്.

Leave a Reply

Your email address will not be published. Required fields are marked *