കൊവിഡ് വാക്സിനുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നല്‍കുന്ന വിശദീകരണം.

ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്‍. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീല്‍ഡ്’ എന്ന പേരില്‍ ഈ വാക്സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്. വാക്സിന്‍ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരില്‍ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *