അമ്മാൻ’ ദേവി ശരീരത്തില്‍ കുടികൊണ്ടിരിക്കുന്നതിനാല്‍ താന്‍ കാല്‍കുത്തിയാല്‍ കോവിഡ് ഇന്ത്യയില്‍ നിന്നും ഇല്ലാതാകുമെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി സ്വന്തം രാജ്യം പ്രഖ്യാപിച്ച നിത്യാനന്ദയു​ടേതായി പ്രചരിക്കുന്ന പുതിയ വീഡിയോയിലാണ് ഇക്കാര്യമുള്ളത്.നേരത്തെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ദ്വീപിലേക്ക് വരുന്നത് നിത്യാനന്ദ വിലക്കിയിരുന്നു. ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയുമുണ്ടാക്കിയിരുന്നു.

ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *