സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് തന്നെ വന്നുകണ്ടിരുന്നെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ജോര്‍ജ് പറഞ്ഞു.സ്വപ്നയെ കണ്ടതില്‍ ഗൂഢാലോചനയൊന്നുമില്ല. ഗസ്റ്റ് ഹൗസില്‍ വച്ച് തനിക്ക് സ്വപ്‌ന ഒരു കത്ത് എഴുതി നല്‍കിയിരുന്നു. ഈ കത്ത് ഇപ്പോഴും കൈവശമുണ്ട്. എം ശിവശങ്കരനെതിരെ ആരോപണങ്ങളുള്ള കത്ത് പിസി ജോര്‍ജ് പുറത്തുവിട്ടു.താന്‍ സരിത എസ് നായരുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ. സരിതയുമായി എത്ര കാലമായി താൻ ഫോണ്‍ വിളിക്കുന്നു. ചക്കര പെണ്ണേ എന്നാണ് താൻ സരിതയെ വിളിക്കുന്നത്. എനിക്കവൾ എന്റെ കൊച്ചുമകളെപ്പോലെയാണെന്നാണ് പി.സി പറഞ്ഞത്. ഒരു വ്യവസായ സംരഭം നടത്താൻ ഇറങ്ങിത്തിരിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നരാധമൻമാർ നശിപ്പിച്ചുകളഞ്ഞ ഒരു പാവം സ്ത്രീയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.21 ബാഗുകള്‍ വഴി സ്വര്‍ണകടത്തിയെന്നാണ് സ്വപ്‌ന പറയുന്നതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഇരുപത്തി രണ്ടാമത്തെ ബാഗ് ആണ് പിടിച്ചത് എന്നാണ് സ്വപ്‌ന പറഞ്ഞത്. അതുപ്രകാരമാണെങ്കില്‍ 600 കിലോ അടക്കം സ്വര്‍ണം മുഖ്യമന്ത്രി കടത്തി. 630 കിലോ സ്വര്‍ണം മുഖ്യമന്ത്രിക്ക് ലഭിച്ചുവെന്ന് വ്യക്തമാണ്. ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ സൗകര്യം ഒരുക്കിയത് ശിവശങ്കറാണ്. മുഖ്യമന്ത്രി അറിയാതെ ഇത് നടക്കില്ല. ശിവശങ്കറിനെ വീണ്ടും നിയമിച്ചത് മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *