സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് പിണറായിയുടെ പ്രതികരണം. ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടുമാണ് അത്. അവര്‍ നുണപ്രാചരണം തുടര്‍ന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സര്‍ക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങള്‍ ഇടത് സര്‍ക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി. ഇത് ഞങ്ങടെ സര്‍ക്കാറാണെന്ന്, ഞങ്ങള്‍ക്ക് ഒപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാന്‍ തയ്യാറായിട്ടില്ലെന്ന് ജനങ്ങള്‍ നെഞ്ച് തൊട്ട് പറഞ്ഞു. അതാണ് നമ്മള്‍ക്ക് ആവശ്യമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ’. അത് അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *