ഉത്തരാഖണ്ഡില്‍ കനത്തമഴയില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാമനഗരയിലെ ധേല നദിയിലാണ് പുലര്‍ച്ചയോടെ അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരെല്ലാം പഞ്ചാബില്‍ നിന്നുള്ളവരാണ്. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

അപകട സ്ഥലത്ത് ഉത്തരാഖണ്ഡ് പോലീസും, സംസ്ഥാന ദുരന്ത നിവാരണ സേനയും, അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പ്രദേശത്ത് കനത്ത മഴയാണ് പെയ്തിരുന്നത്. കാര്‍ പാലത്തില്‍ കയറിയപ്പോള്‍ കുത്തൊഴുത്തില്‍പ്പെട്ട് ഒലിച്ചു പോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *