രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 19,000ലേക്ക് അടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 18815 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,343 ആയി. രാജ്യത്ത് 1,22,335 സജീവ കേസുകളുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 ദിവസമായി കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. കൂടാതെ, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 198.51 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി.
