ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, കെ.കെ രമ അടക്കമുള്ള എതിര്കക്ഷികള്ക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശം. എതിര്‍ഭാഗത്തെ കേള്‍ക്കാതെ അപ്പീല്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ ഹരജിയിലാണ് സുപ്രിംകോടതി നടപടി. ഒന്നു മുതല്‍ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം.
