ചേന്ദമംഗലൂര്‍ : ഒതയമംഗലം മഹല്ലും സിജിയും കൈകോര്‍ത്തപ്പോള്‍ ചേന്ദമംഗലൂരില്‍ വിദ്യാഭ്യാസ രംഗത്ത് പുത്തനുണര്‍വ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കി ഉന്നത സ്ഥാനങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുന്ന ‘ടീന്‍ ബീറ്റ്‌സ്’ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 5, 6 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ നടത്തി.
ഇസ് ലാഹിയ കോളജ് കാമ്പസില്‍ നടന്ന പരീക്ഷാര്‍ഥികളുടെ സംഗമം മഹല്ല് പ്രസിഡന്റ് കെ ടി മുഹമ്മദ് അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.ടി കെ ജുമാന്‍ അധ്യക്ഷത വഹിച്ചു. ‘ടീന്‍ ബീറ്റ്‌സ്’ കോഡിനേറ്ററും സിജി പരിശീലകയുമായ നസീബ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സാമൂഹ്യ ശാക്തീകരണ പദ്ധതി ( ‘സേജ്’ ) ജനറല്‍ കണ്‍വീനര്‍ ഹമീദ് കറുത്തേടത്ത് സ്വാഗതവും ‘ടീന്‍ ബീറ്റ്‌സ്’ ട്രഷറര്‍ ഒ സഫിയ നന്ദിയും പറഞ്ഞു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സുബൈര്‍ കൊടപ്പന, കെ.സി.മുഹമ്മദലി, സെക്രട്ടറി സ്വാലിഹ് ചിറ്റടി, ശഫീഖ് മാടായി, ശാഹിന പള്ളിയാളി സംസാരിച്ചു. ടി.എന്‍.അബ്ദുല്‍ അസീസ്, സി.ഹാരിസ്, ഇ പി മെഹ്‌റുന്നിസ , എന്‍ പി അബ്ദുല്ലത്വീഫ് നേതൃത്വം നല്‍കി.
