ബെംഗളൂരു: കർണാടക ബിഡദിക്ക് സമീപം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു. മൈസൂർ- ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട് സൂചനാ ബോർഡിൽ ഇടിച്ച്‌ ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.

അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ അരുൺ എൻ.എം. ആണ്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്‌. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *