കേരളത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം നടന്ന പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ഉപതെരഞ്ഞെടുപ്പുകളിൽ ആറിലും ജയിച്ചത് യുഡിഎഫ്. നാല് തവണ മാത്രമാണ്എൽഡിഎഫിന് ജയിക്കാനായത്.

2016ൽ പിണറായി സർക്കാർ അധികാരമേറ്റ് കാലാവധി പൂർത്തിയാക്കുന്നതിനിടെയുളള അഞ്ച് വർഷത്തിനിടെ എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാല് സ്ഥലങ്ങളിൽ യുഡിഎഫും നാല് സ്ഥലങ്ങളിൽ എൽഡിഎഫുമാണ് വിജയിച്ചത്. 2016 ന് ശേഷമുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻറെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു.

വേങ്ങറയിലേതായിരുന്നു ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പ്. പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി കെഎൻഎ ഖാദറാണ് വിജയിച്ചത്.

2018ൽ കെകെ രാമചന്ദ്രൻനായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തി. സജി ചെറിയാനാണ് ഇവിടെനിന്ന് മത്സരിച്ച് ജയിച്ചത്.

തൊട്ടടുത്ത വർഷം കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ മത്സരിച്ച എൻസിപി സ്ഥാനാർഥി മാണി സി കാപ്പനായിരുന്നു വിജയം. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി ബി അബ്ദുൾ റസാഖിൻറെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി എം.സി കമറുദ്ദീനാണ് വിജയിച്ചത്.

ഹൈബി ഈഡൻ ലോക്സഭാം​ഗം ആയപ്പോൾ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനായിരുന്നു ജയം. ടി ജെ വിനോദാണ് വിജയിച്ചത്. അരൂരിലെ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം ഷാനിമോൾ ഉസ്മാനാണ് വിജയിച്ചത്.

പിണറായി വീണ്ടും അധികാരത്തിൽ എത്തിയ ശേഷം നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫാണ് വിജയിച്ചത്. പുതുപ്പപ്പള്ളിയിലും തൃക്കാക്കരയിലും യുഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *