ഗുരുവായൂര്‍: വിവാഹങ്ങളുടെ എണ്ണത്തില്‍ ചരിത്രമുഹൂര്‍ത്തമായി മാറി ഗുരുവായൂര്‍ ക്ഷേത്രം. ഞായറാഴ്ച 350 ഓളം വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ നാലിന് ആറ് മണ്ഡപങ്ങളിലായി വിവാഹങ്ങള്‍ തുടങ്ങിയത്.

താലി കെട്ടിനായി വധൂവരന്മാര്‍ വരിനില്‍ക്കുകയായിരുന്നു. വരിനിന്ന് എത്തിയവര്‍ക്ക് പട്ടര്‍ കുളത്തിന് സമീപത്തെ പന്തലില്‍ ടോക്കണ്‍ നല്‍കി. അവിടെ നിന്ന് ഊഴമനുസരിച്ച് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കടത്തി വിട്ടു. അവിടെ നിന്ന്കല്യാണ മണ്ഡപത്തിലേക്കും.

ഫോട്ടോഗ്രാഫര്‍മാരടക്കം 24 പേരെ മാത്രമാണ് വധൂവരന്മാര്‍ക്കൊപ്പം മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. കൂവള മരച്ചുവട്ടിലും ചുമര്‍ ചിത്രങ്ങള്‍ക്കൊണ്ട് അലംകൃതമായ ക്ഷേത്ര മതിലിന് സമീപവും പട്ടര്‍ കുള പരിസരത്തും തെക്കെ നടപ്പന്തലിലും പടിഞ്ഞാറെ നടയിലും ശ്രീവത്സത്തിലെ പുല്‍ത്തകിടിയിലും ഗുരുവായൂര്‍ കേശവന്റെയും പത്മനാഭന്റെയും പ്രതിമകളുടെ പരിസരത്തുമെല്ലാം വധൂവരന്മാന്‍ ചിത്രങ്ങളെടുക്കാന്‍ നിരന്നതോടെ ക്ഷേത്ര നഗരിയൊന്നാകെ കതിര്‍മണ്ഡപമായ പ്രതീതിയിലായി.

Leave a Reply

Your email address will not be published. Required fields are marked *