തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ നേടുന്ന താരത്തിന് 50 ലക്ഷം രൂപയും, വെള്ളി മെഡലിന് 30 ലക്ഷം രൂപയും, വെങ്കലം തേടുന്ന താരത്തിന് 20 ലക്ഷം രൂപയും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ വീതം നല്‍കും. വിജയികളുടെ പരിശീലകര്‍ക്കും ലക്ഷങ്ങളാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മത്സരാര്‍ഥിയെ വിലക്കുന്നതിന് മുമ്പ് ഓരോ അസോസിയേഷനും നൂറ് തവണ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *