കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൻ്റെ പ്രഥമ റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് പിഎസ്സി.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്. ജനറൽ വിഭാഗത്തിലെ ആദ്യ അഞ്ച് റാങ്കുകളിൽ നാലെണ്ണവും വനിതകള്‍ക്കാണ്. സ്ട്രീം ഒന്നില്‍- ഒന്നാം റാങ്ക്- മാലിനി എസ്. രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്. രണ്ടാമത്തെ സ്ട്രീമിൽ ഗോപിക എസ് ലാൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതായി പിഎസ്സി ചെയര്‍മാൻ എം കെ സക്കീര്‍ അറിയിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് 105 തസ്തികകളിലേയ്ക്കാണ് നിയമനം നല്‍കുക. സിവിൽ സര്‍വീസിനു സമാനമായി സംസ്ഥാന സര്‍ക്കാര്‍ ഭരണ സര്‍വീസിനായി നടപ്പാക്കുന്ന സംവിധാനമാണ് കെഎസഎസ്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടാം ഗസറ്റഡ് പദവിയിലേയ്ക്കാണ് ആദ്യനിയമനം നല്‍കുന്നത്.
576243 പേര്‍ പരീക്ഷയെഴുതിയതിൽ നിന്ന് 852 പേരെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നു. ഇതിൽ നിന്നാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്.
