സംസ്ഥാനത്ത് വിദേശമദ്യം ഇനി ഒാണ്‍ലൈനായും ബുക്ക് ചെയ്യാം.സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമടച്ച് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ബിയറും, വൈനുമടക്കം ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കാം. മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും.
മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കണ്‍സ്യൂമര്‍ഫെഡ് ഒാണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്.
