കൊവിഡ് മൂലം മരിച്ചവരുടെ പട്ടിക പുതുക്കി സംസ്ഥാന സർക്കാർ. പുതിയ പട്ടികയിൽ 7000 മരണങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.രേഖകളുടെ അഭാവം മൂലം ചില കോവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കോവിഡ് മരണങ്ങള്‍ കണ്ടെത്തിയതായും വീണാ ജോര്‍ജ് അറിയിച്ചു.
കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്രസർക്കാരിന്റെ അൻപതിനായിരം രൂപ ധനസഹായം കിട്ടാനിരിക്കെ പട്ടിയിൽ നിന്ന് ആയിരക്കണക്കിന് പേരെ ഒഴിവാക്കി എന്നായിരുന്നു പ്രധാന ആക്ഷേപം. ജൂൺ 16 മുതൽ ഓൺലൈൻ വഴി കണക്കുകൾ നൽകുന്നുവെന്ന് പറയുമ്പോൾ അതിന് മുമ്പ് എത്രപേർ മരിച്ചുവെന്നത് സർക്കാർ ഒളിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. മികച്ച പ്രതിരോധം, കുറഞ്ഞ ടിപിആർ, കുറഞ്ഞ മരണനിരക്ക് തുടങ്ങിയ കേരളത്തിന്റെ അവകാശവാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷം വിമർശിച്ചു

ഒക്ടോബര്‍ പത്ത് മുതലാണ് കോവിഡ് നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും. ഇവര്‍ക്ക് ജില്ലാ തല സമിതിയെ സമീപിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *