ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട് 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.പുലർച്ചെ 3:34 ന് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹെല്‍മെറ്റ് ധരിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *