കുന്ദമംഗലം : ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാലിനെ അറസ്റ്റ് ചെയ്ത് നരിക്കുനി ഗവ: ആശുപത്രി യിലേക്ക് മാറ്റി.പൊയ്യയിലെ മാലിന്യ പ്രശ്നത്തിന് കാരണക്കാരവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ധനീഷ്ലാൽ ഉപവാസം അനുഷ്ഠിച്ചിരുന്നു. ഉപവാസം ഇന്ന് 5ാം ദിവസത്തിലേക്ക് കടക്കുകയും ആരോഗ്യ നില മോശമായതിനെ തുടർന്ന് ആനപ്പാറ ഗവൺമെൻറ് ഹോസ്പിറ്റലിലെ ഡോക്ടർ വന്ന് പരിശോധിച്ചതിൽ ആരോഗ്യനില വളരെ മോശമാണെന്ന് പോലീസിന് റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഇതേ തുടർന്നാണ് അറസ്റ്റ് . ഉച്ചക്ക് 2 മണിയോടെ എത്തിയ പോലീസിനെ നാട്ടുകാരും യു.ഡി.എഫ് പ്രവർത്തകരും തടയുകയും പോലീസ് ബല പ്രയോഗത്തി ലൂടെയാണ് ധനേഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണ് ഉണ്ടായത്.നാട്ടുകാരെയും പൊതുസമൂഹത്തെയും അധികാരികളെയും വെല്ലുവിളിച്ച് പൊയ്യയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു സാമൂഹ്യവിരുദ്ധർ. രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്..പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല.

