വിഖ്യാത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ബന്ധുവും അസം ഡി എസ് പിയുമായ സന്ദിപൻ ഗാർഗ് അറസ്റ്റിൽ. സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെയാളാണ് സന്ദിപൻ ഗാർഗ്. സന്ദിപൻ ഗാർഗിനെ 14 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരിലെത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിച്ചത്.
ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകാൻ മഹന്ദ, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി, അമൃത് പ്രഭ മഹന്ദ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
സ്‌കൂബ ഡൈവിംഗിനിടെയാണ് ഗായകൻ മരിച്ചതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കടലിൽ നീന്തുന്നതിനിടെയാണ് സുബീൻ ഗാർഗ് മരിച്ചതെന്നാണ് പിന്നീട് വന്ന വിവരം. ഇതോടെയാണ് ഗായകന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണം ഉയർന്നുവന്നത്.
