ഇന്ധനവില വര്‍ദ്ധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നേരിയ സംഘർഷം. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രമ്യാ ഹരിദാസ് എംപിയും സമരത്തിൽ പങ്കെടുത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്‌തെന്നും വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.
ഇന്ധന വില വർദ്ധനയ്‌‌‌ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയായിരുന്നു കോൺഗ്രസിന്റെ സമരം.കണ്ണൂരിൽ ജനങ്ങളുടെ യാത്ര പൂർണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.

അതേസമയം പാലക്കാട്ടെ സംഘർഷം സ്വാഭാവികമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സംഘർഷമുണ്ടാക്കുന്നത് സമരം സംഘടിപ്പിച്ചവരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ പ്രശ്നം സൃഷ്ടിച്ചത് നടൻ ജോജു ജോർജാണെന്നും സുധാകരൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *