അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പാർട്ടിയുടെ പരസ്യ ശാസയ്ക്ക് പിന്നാലെ മൗനം വെടിഞ്ഞ് സംസ്ഥാന കമ്മറ്റി അംഗം ജി സുധാകരൻ. വീഴ്ചയുടെ പേരില്‍ സി.പി.എം പരസ്യമായി ശാസിച്ചതില്‍ ഒരു വിഷമവുമില്ലെന്ന് ജി. സുധാകരന്‍ പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കുറേക്കൂടി ശക്തമായി പ്രവർത്തിക്കുമെന്നും പറഞ്ഞ സുധാകരൻ ഇത് പാർട്ടി സമ്മേളന കാലമാണ്. കുറേക്കൂടി ശക്തമായ സാന്നിധ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു വെന്നും പറഞ്ഞു
അന്വേഷണ കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടഞ്ഞ അധ്യായമായതിനാൽ അതിനെ കുറിച്ച് പറയുന്നില്ല. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ കാര്യമായ സംഘടനാ പ്രശ്നങ്ങൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *