കൊച്ചി: ‘മല്ലുട്രാവലർ’ എന്ന പേരിൽ അറിയപ്പെടുന്ന ഷാക്കിർ സുബ്ഹാനെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ശൈശവ വിവാഹം, ഗാർഹികപീഡനം തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ് കണ്ണൂർ ധർമടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഷാക്കിർ സുബ്ഹാനെതിരേ സമാന ആരോപണങ്ങൾ ഉന്നയിച്ച് പരാതിക്കാരി നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് പോക്‌സോ നിയമപ്രകാരം അടക്കം കേസെടുത്തത്.ഒന്നരമാസം മുൻപ് സൗദി വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലും ഷാക്കിറിനെതിരേ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ ഹോട്ടലിൽവെച്ച് ജോലി വാ​ഗ്ദാനം ചെയ്ത് ഇയാൾ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു സൗദി വനിതയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *