തിരുവനന്തപുരം: ശ്രീകാര്യം അഭിറാം കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് തന്നെ ഇതിനായുള്ള ആസൂത്രണം നടന്നിരുന്നതായി പ്രതികളായ ഉമറും ആനന്ദയും പൊലീസിന് മൊഴി നൽകി. പ്രതിയായ പതിനേഴുകാരനും ഉമറും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.

പതിനേഴുകാരന്റെ പെൺസുഹൃത്തിന്റെ സ്വകാര്യ ചിത്രങ്ങൾ അഭിറാമിന്റെ സുഹൃത്ത് പ്രചരിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്. ആനന്ദയുടെ ഫോണിൽ നിന്ന് 17 വയസുകാരൻ, അഭിറാമിനെ മെസേജ് അയച്ച് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്ത് വരാൻ വിസമ്മതിച്ചതോടെ അഭിറാമിനെ മർദിച്ച് കൊലപ്പെടുത്തി. എന്നാൽ കൊല്ലപ്പെട്ട അഭിറാമിന്റെ ഫോണും ആക്രമണത്തിന് ഉപയോഗിച്ച ബെൽറ്റും എവിടെയാണെന്ന് വെളിപ്പെടുത്താൻ പ്രതികൾ ഇനിയും തയ്യാറായിട്ടില്ല.

കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനെയും നാലാം പ്രതി ഐശ്വര്യയെയും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച ( നവംബർ 9) കോടതിയെ സമീപിക്കും. ഡി.സി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും വരുംദിവസങ്ങളിൽ പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയാക്കുക.

Leave a Reply

Your email address will not be published. Required fields are marked *